1

ഉത്തമൻ ചെറോമൽ.

വടക്കാഞ്ചേരി: പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള സ്ഥലങ്ങളിൽ രണ്ടു ലക്ഷം തുണി സഞ്ചികളും രണ്ടു ലക്ഷം വിത്തു ബാളുകളും വിതരണം ചെയ്യാൻ നേതൃത്വം നൽകിയ പൊതുപ്രവർത്തകൻ ഉത്തമൻ ചെറോമലിന് ലയൺ മൾട്ടിപ്പിൾ അവാർഡ്. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് സമ്മാനിക്കുന്നതെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.