ചാലക്കുടി: ചാത്തൻച്ചാൽ കാർഷിക വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ടി.ജെ. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഏഴുകോടി രൂപ അടങ്കൽ തുക വരുന്ന പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുമെന്നും പ്രദേശത്തെ കാർഷിക മേഖലയ്ക്ക് ഉണർവുണ്ടാക്കാൻ ഇതു സഹായിക്കുമെന്നും എം.എൽ.എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികളും ഉപകരണങ്ങളും ഉടൻ എത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, ജില്ലാപഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്തഗം ബീന രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ മോളി തോമസ്, മനോജ് കെ. സി, ജീജ സെബാസ്റ്റ്യൻ, മേഴ്‌സി ഫ്രാൻസിസ്, ലിജി.പി.വി, വർക്കി, വിമൽകുമാർ, രാഖി സുരേഷ്, കെ.എൽ.ഡി.സി അസിസ്റ്റന്റ് എൻജിനീയർ ജസ്റ്റിൻ, കൃഷി ഓഫീസർ നീതു ഡിജോ, പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.