attack
കാട്ടുപന്നികൾ നശിപ്പിച്ച വാഴത്തോട്ടം.

കൊരട്ടി: തെക്കേ ഇളംഞ്ചേരി പാടത്ത് വന്യജീവികളുടെ ശല്യം രൂക്ഷം. നിരവധി കർഷകർ ഇതുമൂലം ദുരിതത്തിലായി. കാട്ടുപന്നി, കുറുക്കൻ എന്നിവ സ്ഥിരമായി കാർഷിക വിളകൾ നശിപ്പിക്കുകയാണ്. മയിൽ, മലയണ്ണാൻ തുടങ്ങിയ ജീവികളും സ്ഥിരം ശല്യമായി മാറി. കെ.കെ. സിബി, കെ.ആർ. സജീവൻ എന്നിവരുടെ കൃഷിയിടത്തിൽ കപ്പക്കൃഷി പന്നിക്കൂട്ടം നശിപ്പിച്ചു. സോമസുന്ദരത്തിന്റെ വീട്ടുവളപ്പിലെ അമ്പതോളം വാഴകളും പന്നികൾ താറുമാറാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജിയും സ്ഥലം സന്ദർശിച്ചു. കൃഷിഓഫീസർ ദീപ, കെ.എ. ഷൈലജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.