മാള: സി.പി.എം അഷ്ടമിച്ചിറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ് - എ.കെ.ജി അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. എൻ.കെ. വാസുവേട്ടൻ സ്മാരക വായനശാലയിലേക്ക് പാർട്ടി ബ്രാഞ്ചുകൾ ശേഖരിച്ച പുസ്തകങ്ങളും കൈമാറി. കെ. അരവിന്ദൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി അരുൺ പോൾ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.