news-photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ചുമതലയേറ്റ ശേഷം ദേവസ്വം ചെയർമാൻ ഡോ:വി.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കുന്നതോടെ ക്ഷേത്ര ദർശനത്തിന് കൂടുതൽ പേർക്ക് അവസരം ലഭിക്കും.