news-photo

എസ്.എൻ.ഡി.പി ഇരിങ്ങപ്പുറം ഈസ്റ്റ് ശാഖ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ഇരിങ്ങപ്പുറം ഈസ്റ്റ് ശാഖ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി സദാനന്ദൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ കെ.ജി. ശരവണൻ തിരഞ്ഞെടുപ്പ് നിരീക്ഷകനായി. കെ.കെ. ലോഹിതാക്ഷൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വനിതാസംഘം സെക്രട്ടറി ശൈലജ കേശവൻ വനിതാ സംഘം തിരഞ്ഞെടുപ്പ് നിരീക്ഷകയായി പങ്കെടുത്തു സംസാരിച്ചു. കെ.കെ. രാജൻ സ്വാഗതവും ഉഷ ശിവദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.കെ. ലോഹിതാക്ഷൻ (പ്രസിഡന്റ്), കെ.വി. മനോഹരൻ (വൈസ്.പ്രസിഡന്റ്), താമരശ്ശേരി സദാനന്ദൻ (സെക്രട്ടറി), കെ.കെ.രാജൻ (യൂണിയൻ കമ്മിറ്റി മെമ്പർ) തുടങ്ങി 11 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.