news-photo

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ 15ാമത് ചെയർമാനായി കേരളവർമ്മ കോളേജിലെ റിട്ട: അസോസിയേറ്റ് പ്രഫസർ ഡോ:വി.കെ.വിജയനെ തെരഞ്ഞെടുത്തു. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ:വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഡോ:വിജയനെ ചെയർമാനായി തെരഞ്ഞെടുത്തത്. ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ ഡോ: വി.കെ.വിജയന്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ചെങ്ങറ സുരേന്ദ്രൻ പിന്താങ്ങി. തുടർന്ന് ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ:വിജയനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചു.

എൻ.കെ.അക്ബർ എം.എൽ.എ ,നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ , ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവർ ചെയർമാനെയും അംഗം ചെങ്ങറ സുരേന്ദ്രനെയും പൊന്നാടയണിയിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ഡോ.വി.കെ.വിജയൻ കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിരുന്നു. 2014ൽ അസോസിയേറ്റ് പ്രൊഫസറായി വിരമിച്ചു. കോഴിക്കോട്, കാലടി സർവകലാശാലകളിലെ അക്കാഡമിക് കൗൺസിൽ അംഗമായിരുന്നു. രണ്ട് തവണ കോഴിക്കോട് സർവകലാശാല സെനറ്റ് അംഗമായി. പഴഞ്ഞി എം.ഡി കോളേജ് സംസ്‌കൃത വിഭാഗത്തിൽ നിന്നും വിരമിച്ച പ്രൊഫ.കെ.എൻ.രംഗനായകിയാണ് ഭാര്യ. ദേവസ്വം ഭരണസമിതിയിൽ അംഗമായി ചുമതലയേറ്റ ചെങ്ങറ സുരേന്ദ്രൻ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. രണ്ട് തവണ അടൂരിൽ നിന്നും പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബിജി സുരേന്ദ്രനാണ് ഭാര്യ.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ​സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ​

മു​ന്തി​യ​ ​പ​രി​ഗ​ണ​ന​:​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാൻ

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്ന​തി​ലാ​കും​ ​മു​ന്തി​യ​ ​പ​രി​ഗ​ണ​ന​യെ​ന്ന് ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​നാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​ഡോ​:​വി.​കെ.​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മാ​യ​ ​ചു​മ​ത​ല​ ​ഭ​ക്ത​ജ​ന​ക്ഷേ​മം​ ​ത​ന്നെ​യാ​ണ്.​ ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​ച്ചു​ ​വ​രു​ന്ന​തേ​ ​ഉ​ള്ളൂ.​ ​പ​ഠി​ച്ച​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാം.​ ​ഞ​ങ്ങ​ൾ​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​രാ​ണ്.​ ​വീ​ഴ്ച​ക​ൾ​ ​പ​റ്റി​യാ​ൽ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കാം.​ ​അ​ത് ​തി​രു​ത്തും.​ ​എ​ല്ലാ​വ​രു​ടെ​യും​ ​പി​ന്തുണ​യും​ ​സ​ഹ​ക​ര​ണ​വും​ ​വേ​ണ​മെ​ന്നും​ ​ചെ​യ​ർ​മാ​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ ​ഭ​ക്ത​ജ​ന​ങ്ങ​ളെ​യാ​ണ് ​ഒ​ന്നാ​മ​താ​യി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്ന് ​പു​തു​താ​യി​ ​സ്ഥാ​ന​മേ​റ്റ​ ​ഭ​ര​ണ​ ​സ​മി​തി​ ​അം​ഗം​ ​ചെ​ങ്ങ​റ​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ഭ​ക്ത​രു​ടെ​ ​ആ​ത്മ​സം​തൃ​പ്തി​ക്കാ​യി​ ​ക​ഴി​യു​ന്ന​തെ​ല്ലാം​ ​ചെ​യ്യ​ണം.​ ​ഭ​ക്ത​രോ​ട് ​വി​വേ​ച​ന​മി​ല്ലാ​തെ​ ​പെ​രു​മാ​റാ​ൻ​ ​ക​ഴി​യ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.