news-photo

ഗുരുവായൂർ : തുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിന് ഇന്ന് ഷഷ്ഠ്യബ്ദപൂർത്തി. ശിഷ്യരും രക്ഷിതാക്കളും ചേർന്ന് ഗുരുവായൂരിൽ വിപുലമായ പരിപാടികളോടെയാണ് ഇന്ന് 60 ാം പിറന്നാൾ ആഘോഷിക്കുന്നത്. പുതുതലമുറയ്ക്ക് തികച്ചും അപരിചിതമായിരുന്ന ഓട്ടൻതുള്ളലെന്ന പ്രാചീനകലയെ മലയാളികളുടെയും ആരാധകരുടെയും മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മൂന്നര പതിറ്റാണ്ടായി മണലൂർ ഗോപിനാഥ് വഹിച്ച പങ്ക് നിസ്തുലമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം ശിഷ്യരുണ്ട്. 34 വർഷം പൊലീസിൽ ജോലി ചെയ്ത് നാലുവർഷം മുമ്പ് സബ് ഇൻസ്‌പെക്ടറായി സർവീസിൽ നിന്നും വിരമിച്ച ഗോപിനാഥ് , പൊലീസ് കലാമേളകളിലെല്ലാം ഓട്ടൻതുള്ളലിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെച്ചു. ഗുരുവായൂർ ദേവസ്വം വർഷംതോറും നൽകാറുള്ള ക്ഷേത്രകലാ പുരസ്‌കാരം കഴിഞ്ഞവർഷം മണലൂരിനെ തേടിയെത്തി.സംഗീത നാടക അക്കാഡമി പുരസ്‌കാരം, ലക്കിടി കുഞ്ചൻ സ്മാരക പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ തുള്ളൽ എൻഡോവ്‌മെന്റ് , മമ്മിയൂർ ക്ഷേത്ര കലാപുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. തുള്ളൽ കലാകാരന്മാരുടെ സംഘടനയായ എ.കെ.ടി.എ.എയുടെ സംസ്ഥാന പ്രസിഡന്റാണ് ഇദ്ദേഹം. ഇന്ന് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന ഷഷ്ഠ്യബ്ദപൂർത്തി ആഘോഷ ചടങ്ങിൽ ശിഷ്യർ ചേർന്ന് വീരശൃഖല നൽകി ആദരിക്കും. വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

ഹൃ​ദ​യ​ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ​മാ​സ​ങ്ങ​ളു​ടെ​ ​കാ​ത്തി​രി​പ്പ് ;
സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​എം.​പി​മാർ

തൃ​ശൂ​ർ​ ​:​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​അ​നു​ബ​ന്ധ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​കു​റ​വ് ​മൂ​ലം​ ​തൃ​ശൂ​ർ​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​എം.​പി​മാ​ർ​ ​രം​ഗ​ത്ത്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​പ്ര​തി​സ​ന്ധി​ ​സം​ബ​ന്ധി​ച്ച് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ര​ള​ ​കൗ​മു​ദി​ ​വാ​ർ​ത്ത​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലെ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ന്നും​ ​റ​ഫ​ർ​ ​ചെ​യ്ത് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തു​ന്ന​ ​രോ​ഗി​ക​ളെ​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​ഹൃ​ദ​യ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക് ​ഏ​ട്ട് ​മാ​സം​ ​വ​രെ​ ​കാ​ത്തി​രി​ക്കേ​ണ്ട​ ​സ്ഥി​തി​യാ​ണ്.

അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​വേ​ണ​മെ​ന്ന് ​എം.​പി​മാർ

മ​ദ്ധ്യ​കേ​ര​ള​ത്തി​ലെ​ ​മൂ​ന്ന് ​ജി​ല്ല​ക​ളി​ലെ​ ​പാ​വ​പ്പെ​ട്ട​ ​രോ​ഗി​ക​ളു​ടെ​ ​ആ​ശ്ര​യ​മാ​യ​ ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​കാ​ർ​ഡി​യോ​ ​തൊ​റാ​സി​ക്,​ ​കാ​ർ​ഡി​യോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​തു​ട​രു​ന്ന​ ​അ​വ​ഗ​ണ​ന​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി​ ​മു​ഖ്യ​മ​ന്ത്രി​യോ​ടും​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​യോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​വേ​ണം.​ ​കാ​ർ​ഡി​യോ​ള​ജി​ ​വി​ഭാ​ഗം​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​സൃ​ഷ്ടി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കാ​ർ​ഡി​യോ​ള​ജി,​ ​കാ​ർ​ഡി​യോ​ ​തൊ​റാ​സി​ക് ​സ​ർ​ജ​റി​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഡോ​ക്ട​ർ​മാ​രെ​യും​ ​ജീ​ ​വ​ന​ക്കാ​രെ​യും​ ​നി​യ​മി​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​എം.​പി​ ​സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.