 
അന്തിമഹാകാളൻ കാവ് വേലയുടെ കൂറയിടൽ ചടങ്ങിൽ നിന്ന്.
ചേലക്കര: കാളവേലയ്ക്കും വെടിക്കെട്ടിനും ദാരികവധം ചടങ്ങിനും ഏറെ പ്രസിദ്ധിയാർജ്ജിച്ച ചേലക്കര അന്തിമഹാകാളൻകാവ് വേലയ്ക്ക് കൂറയിട്ടു. ഇത്തവണ തെക്കുംകൂർ വേല ആയതിനാൽ മല്ലിശ്ശേരി കാവിൽ തീർത്ത അറുപത്തിനാല് പന്തലിൽ വച്ച് ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് വേല കൂറയിടൽ ചടങ്ങ് നടന്നത്. വേല ദിവസം വരെ കല്ലാറ്റ് കുറുപ്പുമാരുടെ നേതൃത്വത്തിൽ ഇവിടെ കളമെഴുത്ത് പാട്ടും മറ്റു ചടങ്ങുകളും നടക്കും. പൂജാരി മുരളി ഇളയത്, കോമരം പ്രകാശൻ, അന്തിമഹാകാളൻകാവ് ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികൾ, വേല നടത്തിപ്പിലെ പങ്കാളികളായ അഞ്ച് ദേശങ്ങളില കമ്മിറ്റി ഭാരവാഹികളും മല്ലിശ്ശേരിക്കാവ് സംരക്ഷണ സമിതി ഭാരവാഹികളും നിരവധി വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. അടുത്ത ശനിയാഴ്ചയാണ് വേല ആഘോഷം.