mesഡോ: പി.എ. ഫസൽ ഗഫൂറിന് നൽകിയ സ്വീകരണ സമ്മേളനം ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എം.ഇ.എസ് വിദ്യാഭ്യാസ മേഖലയിൽ മാത്രം പ്രവർത്തനം ഒതുക്കാതെ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന കരിനിയമങ്ങൾക്ക് എതിരെ പ്രതികരിക്കാൻ കഴിയുന്ന പ്രസ്ഥാനമാക്കി മാറ്റണമെന്ന് ബെന്നി ബെഹന്നാൻ എം.പി. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റായി ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഡോ: പി.എ. ഫസൽ ഗഫൂറിന് ജന്മനാട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എൻ. പ്രതാപൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, റോജി എം. ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കെ.ആർ. ജൈത്രൻ, ജയരാജ് വാരിയർ, എ.എ. മുഹമ്മദ് ഇക്ബാൽ, പി.എസ്. മുജീബ് റഹ്മാൻ, വി.എം ഷൈൻ, പി.കെ. മുഹമ്മദ് ഷെമീർ എന്നിവർ സംസാരിച്ചു. എം.ഇ.എസ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സ്ത്രീകൾക്ക് മുൻതൂക്കം നൽകുമെന്നും, കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയെന്നതാണ് എം.ഇ.എസിന്റെ മുഖ്യ ലക്ഷ്യമെന്നും സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ഡോ. പി.എ. ഫസൽ ഗഫൂർ പറഞ്ഞു. എം.ഇ.എസ് സംസ്ഥാന ട്രഷറായി തിരഞ്ഞെടുത്ത കെ.കെ. കുഞ്ഞുമൊയ്തീന് ചടങ്ങിൽ സ്വീകരണം നൽകി.