കൊടുങ്ങല്ലൂർ: തടഞ്ഞുവച്ച പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും രണ്ട് ഗഡു ക്ഷാമബത്ത കുടിശ്ശികയും ഉടനെ വിതരണം ചെയ്യണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എറിയാട് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു.
കെ.കെ. മുഹമ്മദ് അദ്ധ്യക്ഷനായി. പ്രൊഫ. പി.കെ. നൂറുദ്ദീൻ അസോസിയേഷനിൽ ചേർന്നവർക്ക് അംഗത്വം വിതരണം ചെയ്തു. സെക്രട്ടറി വി.എ. മുഹമ്മദ് സഗീർ, ബ്ലോക്ക് സെക്രട്ടറി വി.സി. കാർത്തികേയൻ, പി.എ. സെയ്തുമുഹമ്മദ്, വി.കെ. സെയ്തു, വി.ബി. റഷീദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എ. മുഹമ്മദ് സഗീർ (പ്രസിഡന്റ്), പി.എ. മുഹമ്മദ് സഗീർ (സെക്രട്ടറി), വി.കെ. സെയ്തു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.