1

മച്ചാട് വി.എൻ.എം.എം സ്‌കൂളിൽ നടന്ന സമഗ്ര പദ്ധതി സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുന്നംപറമ്പ്: മികവിന്റെ വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി മച്ചാട് വി.എൻ.എം.എം ഗവ.സ്‌കൂളിൽ 'സമഗ്ര ' എന്ന പേരിൽ നൂറ് ഇന പദ്ധതിക്ക് തുടക്കമായി. നല്ല കുടുംബാന്തരീക്ഷവും സാമൂഹിക അന്തരീക്ഷവും സ്യഷ്ടിക്കുന്നതിനും വിദ്യാർത്ഥികളിൽ പൗരബോധവും ശാസ്ത്രീയബോധവും വളർത്തുന്നതിനും ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കാനും കലാ സാമൂഹിക സാംസ്‌കാകാരിക, കായിക മേഖലകളെ പുഷ്ടിപ്പെടുത്തി, മാനസിക ഉല്ലാസത്തോടെയുള്ള ഉത്തമ പൗരൻന്മാരാക്കുന്നതിനും ലക്ഷ്യംവച്ചു കൊണ്ട് സംഘടിപ്പിക്കുന്ന 'സമഗ്ര 'എന്ന പദ്ധതിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.സി. സജീന്ദ്രൻ, വാർഡ് മെമ്പർ കെ. രാമചന്ദ്രൻ, ഹൈസ്‌കൂൾ പ്രധാനദ്ധ്യാപകൻ സി. പ്രഭാകരൻ, പ്രിൻസിപ്പൽ എം. ബിന്ദു, എൽ.പി. സ്‌കൂൾ പ്രധാനദ്ധ്യാപിക സി.എസ്. നദീറ, പി.ടി.എ പ്രസിഡന്റ് എൻ.പി. ഷൈജു, പ്രോഗ്രാം കൺവീനർ കെ.എൻ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. കെ.എസ്. സുമേഷ് പഠനക്ലാസിന് നേതൃത്വം നൽകി.