sachi

തൃശൂർ : കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദനെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം സന്ദർശിച്ചു. തൃശൂർ വടൂക്കരയിലെ സച്ചിദാനന്ദന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. ബി.ജെ.പി ഉയർത്തുന്ന വർഗീയ വെല്ലുവിളികളെ ചെറുക്കുന്നത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളിൽ സച്ചിദാനന്ദനുമായി ചർച്ച നടത്തി. റഹീമിന്റെ ഭാര്യ അമൃത, ഡി.വൈ.എഫ്.ഐ തൃശൂർ ബ്ലോക്ക് പ്രസിഡന്റ് ആൻസൻ സി. ജോയും ഒപ്പമുണ്ടായിരുന്നു.

41​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ 41​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ 30​ ​പേ​രും​ ​വീ​ട്ടു​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ 426​ ​പേ​രും​ ​ചേ​ർ​ന്ന് 456​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രാ​യ​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​യാ​ണ് 41​ ​പേ​ർ​ക്കും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 53​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 6,68,446​ ​ആ​ണ്.​ 6,62,972​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.

ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി അം​ഗ​മാ​യി​ ​നി​യ​മി​ച്ചു

തൃ​ശൂ​ർ​:​ ​സി​നി​മാ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​സി​ബി​ ​കെ.​ ​തോ​മ​സി​നെ​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​കൗ​ൺ​സി​ൽ​ ​അം​ഗ​മാ​യി​ ​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ചു.​ ​എ​ൽ.​ജെ.​ഡി​യു​ടെ​ ​ക​ൾ​ച്ച​റ​ൽ​ ​വി​ഭാ​ഗ​മാ​യ​ ​സോ​ഷ്യ​ലി​സ്റ്റ് ​സാം​സ്‌​കാ​രി​ക​ ​വേ​ദി​യു​ടെ​ ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​റും​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​യു​മാ​ണ്.