 
കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകളം യൂണിയൻ അഞ്ഞൂർക്കുന്ന് ശാഖാവാർഷികവും പൊതുയോഗവും സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഇൻചാർജ് കെ.എം. സുകുമാരൻ, സെക്രട്ടറി പി.കെ. മോഹനൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലളിത ഗോപിനാഥ്, സെക്രട്ടറി സുധവിജയൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ കെ.ആർ. രജിൽ എന്നിവർ പങ്കെടുത്തു. യൂണിയൻ കൗൺസിൽ അംഗം എം.എസ്. സുഗുണൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശാഖാ സെക്രട്ടറി ഗോപാലൻ റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. യൂണിയൻ കമ്മിറ്റി അംഗം പി.കെ. പ്രസന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് അശോകൻ നന്ദിയും പറഞ്ഞു.