 
എടമുട്ടം: എടമുട്ടം സർവീസ് സഹകരണ ബാങ്ക് നിക്ഷേപ സമാഹരണ യജ്ഞവും, വായ്പാ കുടിശ്ശിക നിവാരണവും, സഹകാരി സംഗമവും നടത്തി. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.യു. ഉദയൻ അദ്ധ്യക്ഷനായി. വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എച്ച്. കബീർ, പഞ്ചായത്തംഗം അജ്മൽ ഷെരീഫ്, കെ.വി. മോഹനൻ, ബാങ്ക് ഡയറക്ടർമാരായ എം.ബി. ദിനേശൻ, യു.ആർ. രാഗേഷ്, സി.വി. വികാസ്, വി.യു. ഉണ്ണിക്കൃഷ്ണൻ, ബാങ്ക് സെക്രട്ടറി കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.