 
ചാലക്കുടി നഗരസഭയിലെ കൗൺസിലർമാരും ജീവനക്കാരും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒദ്യോഗിക ജേഴ്‌സിയിട്ട് കാലാഭവൻ മണി പാർക്കിൽ.
ചാലക്കുടി: ഐ.എസ്.എൽ ഫുട്‌ബോൾ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഐക്യദാർഢ്യവുമായി നഗരസഭാ കൗൺസിലർമാരും ജീവനക്കാരും. കലാഭവൻ മണി പാർക്കിൽ ഒരുക്കിയ എൽ.ഇ.ഡി സ്‌ക്രീൻ പ്രദർശനത്തിൽ ടീമിന്റെ ഔദ്യോഗിക ജേഴ്‌സി അണിഞ്ഞായിരുന്നു ജനപ്രതിനിധികളുടെ വരവ്. ഫൈനലിൽ കേരളത്തിന് മറ്റൊരു ജേഴ്‌സിയിലേക്ക് മാറേണ്ടി വന്നെങ്കിലും ഔദ്യോഗിക നിറം മാറ്റുന്നതിനോട് സന്ധി ചെയ്യാൻ തയ്യാറായില്ല ചെയർമാൻ വി.ഒ.പൈലപ്പൻ നേതൃത്വം നൽകിയ നഗരസഭയുടെ ആരാധക സംഘം. പാർക്കിൽ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു കളി കാണൽ. വനിതാ കൗൺസിലർമാരും വലിയ ആവേശത്തിലായിരുന്നു. നൂറുകണക്കിന് ഫുട്‌ബോൾ പ്രേമികൾ കളി കാണാനെത്തി.