tharamga-murali
തരംഗമുരളിയുടെ കവിതകളുടെ പുനഃപ്രകാശനം കവി സി. രാവുണ്ണി വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്കിന് കോപ്പി നൽകി നിർവഹിക്കുന്നു.

വലപ്പാട്: നാട്ടിക മണപ്പുറത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉൾക്കൊണ്ട വ്യക്തിയായിരുന്നു തരംഗമുരളി എന്നറിയപ്പെടുന്ന വി.ആർ. ഗോപാലകൃഷ്ണനെന്ന് കവി സി. രാവുണ്ണി. ഗ്രീൻ ബുക്ക്‌സ് പ്രസിദ്ധീകരിച്ച തംരംഗമുരളിയുടെ കവിതകൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും കാവ്യദർശനങ്ങളെ കാലികമായി പരിഷ്‌കരിച്ച് തന്റെ കവിതകളിലൂടെ പ്രതിഫലിപ്പിച്ച കവി കൂടിയായിരുന്നു തരംഗമുരളിയെന്നും സി. രാവുണ്ണി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വത്സൻ പൊക്കാഞ്ചേരി അദ്ധ്യക്ഷനായി. മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. കവി കെ. ദിനേശ് രാജ ആമുഖ പ്രഭാഷണം നടത്തി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് പുസ്തകം ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, ഡോ. എം.ആർ. സുഭാഷിണി, അജമ്ൽ ശെറീഫ്, രാജീവ് ചോലയിൽ, സുരേഷ് പട്ടാലി എന്നിവർ സംസാരിച്ചു.