തൃശൂർ: ഹരിതം സൗഹൃദ നേരം രണ്ടാമത് വാർഷികം ഏപ്രിൽ മൂന്നിന് ജവഹർ ബലാഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ ആണ് പരിപാടി. കേരളത്തിലെ പ്രാഫഷണൽ നാടക നടീനടന്മാരും എഴുത്തുകാരും സംവിധായകരും സാങ്കേതിക പ്രവർത്തകരും ഒത്തുചേരും. ഹരിതം സമഗ്ര സംഭാവന പുരസ്‌കാരം കെ.ബി. ഗീതമ്മയ്ക്കും വത്സല ബാലഗോപാലിനും സമ്മാനിക്കും. നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ശശി ഇടശ്ശേരി, ഹേമന്ത് കുമാർ, ലാലാജി പ്രസാദ് എന്നിവർ പങ്കെടുത്തു.