1
ക​ല​ശ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​തൃ​ശൂ​ർ​ ​വ​ട​ക്കു​ന്നാ​ഥ​ക്ഷേ​ത്രം​ ​ശ്രീ​മൂ​ല​ ​സ്ഥാ​ന​ത്ത് ​സം​ഘ​ടി​പ്പി​ച്ച​ ​പ​ഞ്ച​വാ​ദ്യം.

തൃശൂർ: ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ കലശദിനം ആഘോഷിച്ചു. വിശേഷാൽ തന്ത്രിപൂജ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു. ശേഷം വർഷത്തിലൊരിക്കൽ നടത്തുന്ന ശ്രീഭൂത ബലി, മഹാനിവേദ്യം എന്നീ ചടങ്ങുകളും നടന്നു.
ശേഷം അന്നദാന മണ്ഡപത്തിൽ അന്നദാനം നടന്നു. 2200ഓളം പേർ അന്നദാനത്തിൽ പങ്കാളികളായി. കളക്ടർ ഹരിത വി. കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, എ.സി.പി: വി.കെ. രാജു, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരും പങ്കെടുത്തു. വൈകീട്ട് അകത്തിയൂർ ഹരീഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യവും ദീപക്കാഴ്ചയും ഉണ്ടായിരുന്നു.