cc
ചേർപ്പ് ജൂബിലി തേവർ പടവ് മുണ്ടകൻ കൃഷി കൊയ്ത്തുത്സവം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: 2021- 22 വർഷത്തെ ജൂബിലി തേവർ പടവ് മുണ്ടകൻ കൃഷി കൊയ്ത്തുത്സവം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് മജീദ് മുത്തുള്ളിയാൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ജില്ലാ കോൾ കർഷകസംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, ബ്ലോക്ക് മെമ്പർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, നസീജ മുത്തലീഫ്, സുനിത, കൃഷി ഓഫീസർ മാലിനി, എ.കെ. അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.