കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ വിവിധ ശാഖകളുടെ കീഴിലുള്ള മൈക്രോ ഫിനാൻസ് യൂണിറ്റുകളുടെ വായ്പാ ഗ്രേഡിംഗ് നടന്നു. ധനലക്ഷ്മി ബാങ്ക് തിരുവഞ്ചിക്കുളം ബ്രാഞ്ചാണ് യൂണിറ്റുകളുടെ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് വായ്പയ്ക്ക് അഹർതയുള്ള യൂണിറ്റുകളെ തിരഞ്ഞെടുത്തത്.
കൊടുങ്ങല്ലൂർ യൂണിയൻ ഹാളിൽ നടന്ന ഗ്രേഡിംഗ് യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് മൈക്രോ ഫിനാൻസ് ഓഫീസർ പ്രശോഭ്, യൂണിയൻ മൈക്രോ ഫിനാൻസ് കോ- ഓർഡിനേറ്റർ ഡിൽഷൻ കൊട്ടേക്കാട്ട്, ഷീജ മണി, അനിത ബാബു മേത്തല തുടങ്ങിയവർ പ്രസംഗിച്ചു.