കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ നാരായണമംഗലം ശാഖാ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഐ.പി. പ്രവീഷ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സരിത ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.കെ. വിശ്വനാഥൻ, പി.കെ. വിജയൻ, മോഹനൻ നാലുമാക്കൽ, എം.ആർ. പരമേശ്വരൻ, രാജൻ എം.ആർ തുടങ്ങിയവർ പ്രസംഗിച്ചു.
നിർമ്മല ജയദാസ് (പ്രസിഡന്റ്), എം.കെ. വിശ്വനാഥൻ (വൈസ് പ്രസിഡന്റ്), സന്ധ്യ പ്രേമൻ (സെക്രട്ടറി), എം.കെ. സാനു ബാബു (യൂണിയൻ കമ്മിറ്റി അംഗം), ജീന പ്രദീപ്, കെ.എം. ആനന്ദൻ, എം.ആർ. ബിജോയ്, ഗീത ശിവദാസൻ, രതി വിശ്വനാഥൻ, ഗിരിജ ബാബു, മോഹനൻ പുല്ലാറക്കാട്ട് (ശാഖാ ഭാരവാഹികൾ), മോഹനൻ നാലുമാക്കൽ, സരിത ജയചന്ദ്രൻ, സി.ഐ. മഹേന്ദ്രദാസ് (ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.