വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ ബഡ്ജറ്റ് ഭരണാധികാരികളുടെ പതിവ് വാചകമടി മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭയുടെ ദീർഘകാല വികസനത്തിന് വേണ്ടത്ര ഊന്നലോ, അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട ഒന്നും തന്നെ ബഡ്ജറ്റിലില്ല. വർഷങ്ങളായി മുടങ്ങി കിടക്കുന്ന എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം, രണ്ട് ശ്മശാനങ്ങൾ, ലൈഫ് മിഷൻ ഫ്‌ളാറ്റ്, പകൽ വീട് എന്നിവയൊന്നും ബഡ്ജറ്റിലില്ല. വടക്കാഞ്ചേരി നഗരസഭയുടെ സമഗ്ര വികസനത്തിന് ആവശ്യമായ മാസ്റ്റർ പ്ലാൻ തെറ്റുകൾ തിരുത്തി അംഗീകരിക്കുന്നതിനായി സമർപ്പിച്ചിട്ടില്ല. വടക്കാഞ്ചേരി ബൈപാസ് നിർമ്മാണം, എങ്കക്കാട്, മാരാത്ത് കുന്ന് മേൽപ്പാലങ്ങൾ, വ്യവസായ പാർക്കുകൾ തുടങ്ങി കഴിഞ്ഞ ബഡ്ജറ്റിൽ അവതരിപ്പിച്ചതൊന്നും നടപ്പാക്കിയില്ല. അതുകൊണ്ട് തന്നെ ബഡ്ജറ്റ് തികച്ചും നിരാശജനകമാണെന്ന് പ്രതിപക്ഷ കൗൺസിലർമാരായ കെ. അജിത്കുമാർ, എസ്.എസ്.എ. ആസാദ്, ബുഷറ റഷീദ്, ജോയൽ മഞ്ഞില എന്നിവർ അറിയിച്ചു.