1

ലോക വനദിനത്തിൽ വിദ്യ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലുന്നു.

വടക്കാഞ്ചേരി: ലോക വന ദിനത്തിൽ തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ നക്ഷത്ര വനത്തിലെ മരങ്ങളെ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മരങ്ങൾക്ക് ചുറ്റും നിന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. 27 ഇനം അപൂർവ ഇനം വൃക്ഷങ്ങളാണ് നക്ഷത്ര വനത്തിലുള്ളത്. കോളേജിലെ ആദ്യ ബാച്ചാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്. പരീക്ഷാ സമയങ്ങളിൽ ഈ മരച്ചുവട്ടിലിരുന്ന് കുട്ടികൾ പഠിക്കുന്നതും പതിവാണ്. ക്യാമ്പസിൽ പഠനാന്തരീക്ഷം ഒരുക്കാൻ നക്ഷത്ര വനം ഏറെ സഹായകമാണെന്ന് അദ്ധ്യാപകർ പറഞ്ഞു. വിദ്യ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ പി.എ. സിന്റോ, അയന അജിത്, വളണ്ടിയർമാരായ എം.വി. വിനയ്, അതുൽ സുരേഷ് എന്നിവർ നേതൃത്വം നൽകി.