കൊടുങ്ങല്ലൂർ: തെരുവ് നായ കടിച്ച എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നഷ്ട പരിഹാരം നൽകണമെന്ന് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ പാർട്ടി നേതാവ് വി.എസ്. ജിനേഷ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി നാൽപ്പതോളം പേർക്കാണ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരികളായ നായകളെ കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. എത്രയും വേഗം നായയെ കണ്ടെത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്നും വി.എസ്. ജിനേഷ് ആവശ്യപ്പെട്ടു.