കൊടകര: ദർശനം ഫാർമർ പ്രൊഡ്യുസർ കമ്പനിയുടെ പൊതുയോഗം 24 ന് രാവിലെ 10ന് കൊടകര എസ്.എൻ ട്രസ്റ്റ് ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പതിനായിരം ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ രൂപീകരണവും പരിപോഷണവും പദ്ധതിയുടെ കീഴിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയും നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും ഇസാഫിന്റെ നേതൃത്വത്തിൽ കൊടകര ബ്ലോക്ക് പരിധിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള സ്ഥാപനമാണ് ദർശനം ഫാർമർ പ്രൊഡ്യൂസർ കമ്പനി. പൊതുയോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത് ഷെയർ സർട്ടിഫിക്കറ്റുകളും കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഐഡന്റിറ്റി കാർഡുകളും വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ദർശനം ചെയർമാൻ എ.വി. രവീന്ദ്രൻ, സി.ഇ.ഒ വി.പി സുദീപ്, ഭരണസമിതി അംഗങ്ങളായ ഒ.വി. പ്രകാശൻ, ടി.എം. രാമദേവൻ എന്നിവർ പങ്കെടുത്തു.