മറ്റത്തൂർ: അശാസ്ത്രീയമായി പ്ലാസ്റ്റിക് കത്തിച്ച തമിഴ്‌നാട്ടുകാരിയായ വീട്ടമ്മയിൽനിന്നും മറ്റത്തൂർ പഞ്ചായത്ത് 4000 രൂപ പിഴ ചുമത്തി. മറ്റത്തൂർക്കുന്ന് മംഗലത്ത് വീട്ടിൽ തുളസിയിൽ നിന്നാണ് പഞ്ചായത്ത് പിഴ ഈടാക്കിയത്. പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനയുടെ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരം തടസ്സപ്പെടുത്തിയാണ് തുളസി പ്ലാസ്റ്റിക് ശേഖരിച്ച് മറ്റ് സ്വകാര്യ ഏജൻസികൾക്ക് വിറ്റിരുന്നത്. സ്വകാര്യ ഏജൻസി വാങ്ങാത്ത പ്ലാസ്റ്റിക് ഇവർ കത്തിക്കുന്നതായി തെളിവ് സഹിതം പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പഞ്ചായത്ത് നടപടി.