ചേലക്കര: മാർച്ച് 26ന് നടക്കുന്ന ചേലക്കര അന്തിമഹാകാളൻകാവ് വേല മികച്ച രീതിയിൽ നടത്തുന്നതിനായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ റവന്യൂ, പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ദേശക്കമ്മിറ്റിക്കാരുടെയും ഉപദേശക സമിതി ഭാരവാഹികൾ എന്നിവരുടെയും സംയുക്തയോഗം ചേർന്നു. ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വേല നല്ല രീതിയിൽ നടത്താനും തീരുമാനിച്ചു. പണ്ടാരപ്പിള്ളി, ചേലക്കര, കുറുമല, വെങ്ങാനെല്ലൂർ, തോന്നൂർക്കര എന്നീ അഞ്ച് ദേശക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, വൈസ് പ്രസിഡന്റ് എച്ച്. ഷലീൽ, അഡീഷണൽ തഹസിൽദാർ എ.ഡി. പ്രസന്ന, കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.എസ്. സിനോജ്, ചേലക്കര പൊലീസ് ഇൻസ്‌പെക്ടർ ഇ. ബാലകൃഷ്ണൻ, പഴയന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സി.എച്ച്. ഹരികുമാർ, വടക്കാഞ്ചേരി ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ നിധീഷ് ടി.കെ, തോന്നൂർക്കര എഫ്.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.