ചേർപ്പ്: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിനിയായ ലയയുടെ ദാരുണാന്ത്യത്തിൽ നടുക്കം വിട്ടുമാറാതെ വല്ലച്ചിറ ഇളംകുന്ന് നിവാസികളും, കോളേജ് വിദ്യാർത്ഥികളും. ജന്മനാ കാലിന് വൈകല്യമുള്ള ലയ പഠനത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഇന്നലെ കോളേജിൽ നടന്ന സെന്റ്ഓഫിൽ പങ്കെടുക്കാനായിട്ടാണ് ലയ പിതാവ് ഡേവിസിനൊപ്പം വീട്ടിൽ നിന്ന് സ്കൂട്ടറിൽ യാത്ര തിരിച്ചത്. സഹപാഠികൾ
ലയയുടെ വരവിനായി കോളേജിൽ കാത്തിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ലയയുടെ ജീവിത വിയോഗം അവർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. കോളേജിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം നടന്നത്.