 
തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ചേംബറിൽ വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലിന് ബ്രോഷർ കൈമാറി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിക്കുന്നു.
തൃശൂർ: 'ഇനി ഞാനൊഴുകട്ടെ 'പരിപാടിയുടെ തുടർച്ചയായി ഒരു മാസത്തെ ജലശുചിത്വ യജ്ഞം കാമ്പയിനിൽ നദികൾ, കുളങ്ങൾ, കായലുകൾ എന്നിവ നവീകരിക്കും. 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത കേരളം മിഷനും ശുചിത്വ മിഷനും അനുബന്ധ വകുപ്പുകളും എജൻസികളും ചേർന്നാണ് പരിപാടി നടത്തുന്നത്.
പദ്ധതി ഇങ്ങനെ