 
തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ സധൈര്യം 22 സരോജിനി പത്മനാഭൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ സുഷാമൃതം പദ്ധതിയുടെ ആദ്യ ന്യൂട്രിഷൻ കിറ്റ് വിതരണം ചെയ്തു. ജില്ലാ പൊലീസ് ചീഫ് റൂറൽ എസ്.പി. ഐശ്വര്യ ദോംഗ്രെ പോഷകാഹാര കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള നിർദ്ധന കുടുംബങ്ങളിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി പത്തുദിവസത്തെ മെഡിക്കൽ ക്യാമ്പിലൂടെ അനീമിയ പരിശോധന നടത്തി. രോഗാവസ്ഥയുള്ള പെൺകുട്ടികൾക്ക് ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്തു. ഇവർക്ക് തുടർച്ചയായി മൂന്ന് മാസത്തേക്ക് പോഷകാഹാര കിറ്റുകൾ നൽകും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.ഡി, രജനി ബാബു, സജിത പി.എ, ശാന്തി ഭാസി, മല്ലിക ദേവൻ എന്നിവർ വിശിഷ്ടാതിഥികളായി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോജ് ഡി. ദാസ്, സി.എസ്.ആർ വിഭാഗം ചീഫ് മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.