പാവറട്ടി: മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 2021-22 വർഷത്തിൽ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 10 ഗ്രാമീണ റോഡുകൾ നിർമ്മിച്ചു. മൊത്തം 37.32 ലക്ഷം രൂപയാണ് 10 റോഡുകളുടെ നിർമ്മാണത്തിന് ചെലവഴിച്ചത്. മൂന്നാം വാർഡിൽ മൂന്ന് റോഡുകൾ നിർമ്മിച്ചു. 5 ലക്ഷം രൂപ ചെലഴിച്ച സഞ്ജീവനി അങ്കണവാടി റോഡിന് 135 മീറ്റർ നീളവും 2.60 മീറ്റർ വിതിയും ഉണ്ട്. പൂച്ചക്കുന്ന് വാട്ടർ ടാങ്ക് റോഡിന് 3.26 ലക്ഷം രൂപ ചെലവഴിച്ചു (92 മീറ്റർ നീളവും 290 മീ. വീതിയും). ഇ.എം.എസ്. റോഡിന് 138 മീ. നീളവും 27 മീ. വീതിയും ഉണ്ട് (4.69 ലക്ഷം രൂപ). ആറാം വാർഡിൽ 100 മി. നീളവും 2.65 മീ. വീതിയുമുള്ള ദേവീ തീർത്ഥം റോഡിന് 3.23 ലക്ഷം രൂപ ചെലവഴിച്ചു. യുവധാര റോഡിന് 80 മീ. നീളവും 2.9 മീ. വീതിയും. 2.97 ലക്ഷം രൂപ ചെലവഴിച്ചു. 7ാം വാർഡിൽ കൈരളി റോഡ് (137 മി. വീതി, 2.95 മീ. വീതി, 5 ലക്ഷം രൂപ), ഊരകം മുട്ടിക്കൽ പുഴയോര റോഡ് (67 മി. നീളം, 2.95 മീ. വീതി, 2.46 ലക്ഷം രൂപ) എന്നിവ പൂർത്തീകരിച്ചു. പത്താം വാർഡിൽ 137 മീ. നീളവും 2.95 മീ. വീതിയുമുള്ള ജനമൈത്രി റോഡിന് 5 ലക്ഷം രൂപ ചെലവഴിച്ചു. 13ാം വാർഡിൽ രണ്ട് റോഡുകൾ നിർമ്മിച്ചു. 4 ലക്ഷം രൂപയിൽ ചങ്ങലായ് സ്ട്രീറ്റ് (112 മി. നീളും 1.5 മീ. വീതിയും), 1.71 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൈത്രി റോഡിന് 92 മി. നീളവും 1.5 മീറ്റർ വീതിയുമുണ്ട്. എല്ലാ റോഡുകളും കോൺക്രീറ്റിംഗ് നടത്തിയാണ് നവീകരിച്ചത് എന്ന് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ പറഞ്ഞു.