nadathamമുസ്‌രിസ് പൈതൃക നടത്തത്തിൽ പങ്കാളികളായ ഭിന്നശേഷി വിദ്യാർത്ഥികൾ

കൊടുങ്ങല്ലൂർ: മുസ്‌രിസ് പൈതൃക പദ്ധതി നടത്തി വരുന്ന സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്കിൽ ഭിന്നശേഷി വിദ്യാർത്ഥികളും പങ്കാളികളായി. ലോക ഭിന്നശേഷി സൗഹൃദ ദിനത്തോട് അനുബന്ധിച്ചാണ് കുട്ടികൾ മുസ്‌രിസ് പദ്ധതി പ്രദേശത്ത് എത്തിയത്.

പാലിയം പാലസ്, പാലിയം നാലുകെട്ട്, കോട്ടപ്പുറം കോട്ട, പറവൂർ ജൂതപ്പള്ളി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. ആലപ്പുഴ, വൈപ്പിൻ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിൽ നിന്നായി അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈപ്പിൻ ബ്ലോക്ക് പ്രൊജക്ട് കോ- ഓർഡിനേറ്റർ ദിവ്യരാജ്, ആലപ്പുഴ ബ്ലോക്ക് ട്രെയിനർ നവാസ്, മുസ്‌രിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ നിമ്മി കെ.ബി, സജ്‌ന വസന്തരാജ്, ജൂനിയർ എക്‌സിക്യൂട്ടീവ് അഖിൽ എസ്. ഭദ്രൻ എന്നിവർ പങ്കെടുത്തു.