 
പി.കെ.എസ് കൊടകര ഏരിയ സമ്മേളനം അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: പി.കെ.എസ് കൊടകര ഏരിയ സമ്മേളനം നടത്തി. പുലിപ്പാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. മണി, പി.സി. സുബ്രൻ, അമ്പിളി സോമൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി പി.കെ. ശിവരാമൻ, പ്രസിഡന്റ് പി.എ. പുരുഷോത്തമൻ, ഡോ. എം.കെ. സുദർശൻ, സി.കെ. ഗിരിജ, പി.ആർ. പ്രസാദൻ, പി.ജി. വാസുദേവൻ നായർ, സി.എം. ബബീഷ്, എ.ആർ. ബാബു, പി.കെ.രാജൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കെ. കൃഷ്ണൻകുട്ടി (സെക്രട്ടറി), പി.വി. മണി (പ്രസിഡന്റ്), സി.കെ. ലീല(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.