meeting

ചാലക്കുടി മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മർച്ചന്റ്‌സ് അസോസിയേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോയ് മൂത്തേടന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. അനിൽകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് പ്രജീഷ്, സി.ഐ.ടി.യു സെക്രട്ടറി പി.വി. ഷാജഹാൻ, മർച്ചന്റ്‌സ് സെക്രട്ടറി വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, സെക്രട്ടറി റെയ്‌സൺ ആലുക്ക തുടങ്ങിയവർ പ്രസംഗിച്ചു.