1

തൃശൂർ: ജില്ലയിൽ 38 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 27 പേരും വീട്ടു നിരീക്ഷണത്തിലുള്ള 403 പേരും ചേർന്ന് 468 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 39 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,514 ആണ്. 6,63,069 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

സാ​ഹി​ത്യ​ ​ശി​ൽ​പ്പ​ശാ​ല​ ​ഇ​ന്ന് ​മു​തൽ

തൃ​ശൂ​ർ​:​ ​കു​ടും​ബ​ശ്രീ​ ​വ​നി​ത​ക​ളു​ടെ​ ​സാ​ഹി​ത്യാ​ഭി​രു​ചി​ക​ൾ​ ​തി​രി​ച്ച​റി​യു​ന്ന​തി​നും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി​ ​സ​ർ​ഗം​ ​സാ​ഹി​ത്യ​ ​ശി​ൽ​പ്പ​ശാ​ല​ ​ഇ​ന്ന് ​മു​ത​ൽ​ 25​ ​വ​രെ​ ​തൃ​ശൂ​ർ​ ​കി​ല​യി​ൽ​ ​ന​ട​ത്തും.​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 2.30​ന് ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
കു​ടും​ബ​ശ്രീ​ ​ഡ​യ​റ​ക്ട​ർ​ ​ആ​ശ​ ​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​യാ​കും.
സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​പ്രൊ​ഫ.​ ​സി.​പി.​ ​അ​ബൂ​ബ​ക്ക​ർ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​അ​ശോ​ക​ൻ​ ​ചെ​രു​വി​ൽ,​ ​ഷി​ഹാ​ബു​ദ്ദീ​ൻ​ ​പൊ​യ്ത്തും​ക​ട​വ്,​ ​ഡോ.​ ​ഖ​ദീ​ജ​ ​മും​താ​സ്,​ ​പ്രൊ​ഫ.​ ​എം.​എം.​ ​നാ​രാ​യ​ണ​ൻ,​ ​ജീ​വ​ൻ​ ​ജോ​സ് ​തോ​മ​സ്,​ ​സി.​എ​സ്.​ ​ച​ന്ദ്രി​ക,​ ​കെ.​എ.​ ​ബീ​ന,​ ​ലി​സി,​ ​പി.​ ​രാ​മ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ക്ലാ​സു​ക​ൾ​ ​ന​യി​ക്കും.

സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ക്കും

തൃ​ശൂ​ർ​ ​:​ ​ദ്വി​ദി​ന​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​വൈ​കീ​ട്ട് 3.30​ ​ന് ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ച​ങ്ങ​മ്പു​ഴ​ ​ഹാ​ളി​ൽ​ ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ 28​ ​ന് ​രാ​വി​ലെ​ 9.30​ന് ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന് ​മു​ന്നി​ൽ​ ​ധ​ർ​ണ്ണ​ ​ന​ട​ത്തും.​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​വി.​എ​ ​സ​ലാ​ഹു​ദ്ദീ​ൻ,​ ​എം.​വി​ ​ച​ന്ദ്ര​ൻ,​ ​അ​ഷ്‌​റ​ഫ് ​മ​ങ്ങാ​ട്,​ ​സ​ത്താ​ർ​ ​അ​ന്ന​മ​ന​ട​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.