 നാട്ടിക ശ്രീനാരായണ കോളേജ് ചങ്ക്‌സ് കൂട്ടായ്മ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിനെ ആദരിക്കുന്നു.
നാട്ടിക ശ്രീനാരായണ കോളേജ് ചങ്ക്‌സ് കൂട്ടായ്മ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിനെ ആദരിക്കുന്നു.
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജ് ചങ്ക്‌സ് കൂട്ടായ്മ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിനെ ആദരിച്ചു. യു.എ.ഇ ഉമ്മൽഖൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടികയുടെ നേതൃത്വത്തിൽ എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഉണ്ണിക്കൃഷ്ണൻ തഷ്‌ണാത്തിനെ വസതിയിലെത്തി പൊന്നാടയും ഉപഹാരവും നൽകിയാണ് ആദരിച്ചത്. പി.എൻ. സുചിന്ദ് അദ്ധ്യക്ഷനായി. ഈ വർഷത്തെ ഗുരുവായൂരപ്പൻ ഭക്ത ജനകൂട്ടായ്മയുടെ വീരശൃംഗല പുരസ്‌കാരം നേടിയ ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥിനെ ചടങ്ങിൽ അനുമോദിച്ചു. സി.എസ്.എം സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ദിനേശ് ബാബു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സുൽഫി, പ്രചോദ്, അശോക് കോമത്തുംകാട്ടിൽ, ആല മനോജ്, സന്തോഷ്, പ്രസാദ്, നിഖിൽ ആലക്കൽ, ഡോ. രാജു എന്നിവർ സംബന്ധിച്ചു.