ചാലക്കുടി: നന്മയുടെ മാത്രം രാഷ്ട്രീയ കൈകാര്യം ചെയ്തിരുന്ന അപൂർവ നേതാക്കളിൽ ഒരാളായിരുന്നു കെ.ജെ. ജോർജെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. സോഷ്യലിസ്റ്റ് നേതാവും ചാലക്കുടിയിലെ മുൻ എം.എൽ.എയുമായിരുന്ന കെ.ജെ. ജോർജിന്റെ രണ്ടാം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറുപത് വയസിൽ യുവാക്കൾക്കായി പൊതുതിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും മാറിയത് ജോർജിലെ നന്മയെ പ്രകടമാക്കുന്നു-യൂജിൻ മോറേലി പറഞ്ഞു. എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബഷീർ തൈവളപ്പിൽ, കെ.സി. വർഗീസ്, ജോർജ് കെ.തോമസ്, എ.എൽ. കൊച്ചപ്പൻ, സി.എ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.