തൃശൂർ: കേരള സംസ്ഥാന പരിവർത്തിത ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ഉന്നതവിജയികൾക്ക് നൽകേണ്ട 2020 വർഷത്തെ പ്രോത്സാഹന ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒ.ഇ.സി.ആനുകൂല്യത്തിന്റെ കാലതാമസം ഒഴിവാക്കാൻ മുൻകൂർ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.സി. രവി അദ്ധ്യക്ഷത വഹിച്ചു. ടി.എം. ശങ്കുണ്ണി, വി.കെ. ചന്ദ്രൻ, സി.കെ. ചാമിക്കുട്ടി, എം.കെ. ചന്ദ്രൻ, സി.എസ്. പ്രേമൻ, ശാന്താമാച്ചൻ, പി.എം. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. മൺമറഞ്ഞ നേതാക്കളായ വി.എം. ഉണ്ണി, പി.ടി. ബൈയ്യൻ, കെ.എ. തങ്കപ്പൻ എന്നിവരെ അനുസ്മരിച്ചു. ചടങ്ങിൽ ഉന്നതവിജയികളെയും ചെരാത് സൂപ്പർസിംഗർ വിജയികളായവരെയും ഉപഹാരം നൽകി അനുമോദിച്ചു.
ഭാരവാഹികളായി സി.എസ്. പ്രേമൻ(പ്രസിഡന്റ്), ടി.എം. ശങ്കുണ്ണി (വർക്കിംഗ് പ്രസിഡന്റ്), ടി.ബി. രവി, കെ.എം. മോഹനൻ, ശശി ചേരൂർ, സുരേഷ് ചിട്ടിശ്ശേരി (വൈസ് പ്രസിഡന്റ്), എം.എൻ. സുരേഷ് (സെക്രട്ടറി.), പി.എം. സുനിൽകുമാർ, കെ.ജി. രവീന്ദ്രൻ, (ഓർഗ.സെക്രട്ടറി), ഗിരീഷ് കൂടപ്പുഴ, ശാലിനി ഗിരിജൻ, പ്രകാശൻ അന്തിക്കാട്, ഹരിദാസ് പങ്ങായിൽ (ജോ: സെക്രട്ടറി), വി.കെ.ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.