ചേലക്കര: അന്തിമഹാകാളൻകാവ് വേലയോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. 27ന് നടക്കുന്ന വേലയിൽ വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനാവശ്യമായ നിബന്ധനകൾ പാലിക്കാൻ ദേശക്കമ്മിറ്റികൾക്ക് കഴിഞ്ഞിട്ടില്ല. സ്‌ഫോടക വസ്തുക്കളുടെ വിവരങ്ങൾ ലഭ്യമാക്കാനും കഴിയാത്തതിനാൽ പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിറുത്തിയാണ് നടപടി.