road
പെരുമ്പിള്ളിശ്ശേരിയിൽ റോഡ് പണിയെ തുടർന്ന് പൈപ്പ് പൊട്ടി വെള്ളം പാഴായ നിലയിൽ.

ചേർപ്പ്: തൃശൂർ - തൃപ്രയാർ സംസ്ഥാന പാതയിൽ പാലക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെ നടക്കുന്ന റോഡ് നിർമ്മാണ പ്രവൃത്തിക്കിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴായതായി നാട്ടുകാർ ആരോപിച്ചു. ഇന്നലെ രാവിലെയാണ് പെരുമ്പിള്ളിശേരി പെട്രോൾ പമ്പിന് മുമ്പിൽ പൈപ്പ് പൊട്ടി വെള്ളം പാഴായത്. കനത്ത കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വെള്ളം പാഴാകുന്നത് പരിഹരിക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.