തൃശൂർ: ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ശാരദാ ദേവിയുടെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് 26 ന് കൂർക്കഞ്ചേരി എസ്.എൻ.ബി.പി ഹാളിൽ ജില്ലാ പരിഷത്തും പൊതുയോഗവും സംഘടിപ്പിക്കും. യോഗത്തിൽ ശിവഗിരി മഠത്തിലെ സന്യാസിമാർ പങ്കെടുക്കുമെന്ന് സെക്രട്ടറി ഇൻ ചാർജ്ജ് കെ.യു. വേണുഗോപാലൻ അറിയിച്ചു.