കാഞ്ഞാണി: കാർഷിക മേഖലയ്ക്കും പ്രാദേശിക ടൂറിസത്തിനും മുൻഗണ നൽകി മണലൂർ പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ അവതരിപ്പിച്ചു. പ്രസിഡന്റ് പി.ടി. ജോൺസൺ അദ്ധ്യക്ഷനായി.
പ്രാരംഭ ബാക്കി 1,25,79,774 രൂപയും, ആകെ വരവ് 38,15,85,441 രൂപയും, ആകെ ചെലവ് 38,49,68,600 രൂപയും,
നീക്കിയിരിപ്പ് 91,96,615 രൂപയുമാണ്. ചടങ്ങിൽ ടോണി അത്താണിക്കൽ, രാഗേഷ് കണിയാംപറമ്പിൽ, ഷോയ് നാരായണൻ, പഞ്ചായത്ത് സെക്രട്ടറി എസ്. സൂര്യകുമാരി എന്നിവർ സംസാരിച്ചു. പിന്നീട് ചേർന്ന പ്രതിപക്ഷ അംഗങ്ങളുടെ യോഗം ബഡ്ജറ്റ് നിരാശാജനകമാണെന്നും യുവജന ക്ഷേമത്തിനായി വേണ്ടത്ര തുക കണ്ടെത്താതെ യുവാക്കളെ വഞ്ചിച്ചതായും അഭിപ്രായപ്പെട്ടു. ഷേളി റാഫി, ഷാനി അനിൽകുമാർ, ധർമ്മൻ പറത്താട്ടിൽ, സിമി പ്രദീപ്, ബിന്ദു സതീഷ്, ഷിജു പച്ചാംമ്പുള്ളി എന്നിവർ സംസാരിച്ചു.