 തൃത്തല്ലൂർ യു.പി സ്‌കൂൾ വാർഷികവും, യാത്രഅയപ്പും ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
തൃത്തല്ലൂർ യു.പി സ്‌കൂൾ വാർഷികവും, യാത്രഅയപ്പും ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
വാടാനപ്പിള്ളി: തൃത്തല്ലൂർ യു.പി സ്‌കൂൾ വാർഷികവും, യാത്രഅയപ്പും ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികമാരായ എ.ബി. ബേബി, വി.പി. ലത എന്നിവർക്ക് സ്‌നേഹ സമ്മാനവും എം.പി വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് മുഖ്യാതിഥിയായി. സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം വിതരണം ചെയ്തു. പിന്നണി ഗായകനും ക്ലബ് എഫ്.എം ഹെഡുമായ കമ്മത്ത് വിശിഷ്ടാതിഥിയായി. പഞ്ചായത്ത് അംഗം കെ.എസ്. ധനീഷ് പുരസ്‌കാര വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് എ.എ. ജാഫർ, കെ.എസ്. ദീപൻ, ഡോ. കെ.എസ്. രജിതൻ, കെ. ജയവല്ലി, ടി.ബി. ഷീല, അമ്പിളി രാജൻ, കെ.ജി. റാണി, പി.വി. ശ്രീജമൗസമി എന്നിവർ പ്രസംഗിച്ചു.