കൊടുങ്ങല്ലൂർ: നഗരസഭയുടെ കീഴിലുള്ള കാവിൽകടവിലെ കുട്ടികളുടെ പാർക്ക് ശുചീകരിച്ച് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് പുല്ലൂറ്റ് കോഴിക്കട ഐശ്വര്യ റസിഡന്റ്‌സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർക്ക് ഉപയോഗിക്കാൻ കഴിയുന്നത് സഹായകരമായിരിക്കും. മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.എസ്. തിലകൾ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.വി. ലക്ഷമണൻ, എ.എസ്. ബിജു, ടി.വി. മുരളീധരൻ, വി. കരുണാകരൻ, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.