കൊടുങ്ങല്ലൂർ: സാമൂഹിക പരിഷ്‌കർത്താവും, നവോത്ഥാന നായകനും, അദ്ധ്യാപകനുമായ കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ എൺപത്തിനാലാം ചരമവാർഷികദിനം ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെയും പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗവ. യു.പി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആചരിച്ചു. ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. കവി സെബാസ്റ്റ്യൻ, ഡോ. ഹരിശങ്കർ, പ്രധാനാദ്ധ്യാപിക ഫിലോ ടീച്ചർ, വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ് എന്നിവർ സംസാരിച്ചു.