 
കയ്പമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി ചെന്ത്രാപ്പിന്നി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.യു. രവീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ, യൂണിറ്റ് ജനറൽ സെക്രട്ടറി പി.എസ്. അഖിലേഷ്, കെ.എസ്. ഷാജു, പി.കെ. റാസിക്, എ.വി. വാട്‌സൺ, ഷെമീർ എളയേടത്ത് എന്നിവർ സംസാരിച്ചു.