foto

ഒല്ലൂർ തൈക്കാട്ടുശേരിയിൽ രാജീവ്ഗാന്ധി പഠനകേന്ദ്രം സൗജന്യമായി പണികഴിപ്പിച്ച വീട് സ്‌നേഹക്കൂടിന്റെ താക്കോൽ കൈമാറ്റം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

ഒല്ലൂർ: സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒല്ലൂർ തൈക്കാട്ടുശേരിയിൽ രാജീവ്ഗാന്ധി പഠനകേന്ദ്രം സൗജന്യമായി പണികഴിപ്പിച്ച വീട് സ്‌നേഹക്കൂടിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, ജെയ്ജു സെബാസ്റ്റ്യൻ, കെ.ബി. ശശികുമാർ, എ. സേതുമാധവൻ, ഡേവിസ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു.