1
ഐസക് തണ്ണിമത്തൻ വിളവെടുക്കുന്നു.

വടക്കാഞ്ചേരി: വേനൽച്ചൂടിൽ ദാഹമകറ്റാൻ തണുപ്പിച്ച തണ്ണിമത്തൻ എവിടെ നോക്കിയാലും കാണാം. വേനൽ ചൂടേറുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും ലോഡ് കണക്കിന് തണ്ണിമത്തനാണ് ഇറക്കുമതി ചെയ്യുക. എന്നാൽ സ്വന്തം മണ്ണിൽ തണ്ണിമത്തൻ കൃഷിയിറക്കി വൻ വിജയം കണ്ടെത്തിയിരിക്കുകയാണ് ശങ്കരൻചിറയിലെ കുന്നത്തു വീട്ടിൽ ഐസക് എന്ന കർഷകൻ. പരീക്ഷണാടിസ്ഥാനത്തിലാണ് തണ്ണിമത്തൻ കൃഷി ഇറക്കിയത്. ജില്ലയിലെ കർഷകർക്ക് അത്ര സുപരിചിതമല്ല ഈ കൃഷി. ഓൺലൈൻ വഴിയാണ് ഐസക് തണ്ണി മത്തന്റെ വിത്ത് സംഘടിപ്പിച്ചത്. വിത്തിട്ട് മണ്ണറിഞ്ഞ് വളം നൽകിയതോടെ രണ്ടു മാസം കൊണ്ട് വിളവെടുക്കാൻ തയ്യാറായി. കേരളത്തിൽ കാസർഗോഡ് ജില്ലയിലാണ് തണ്ണിമത്തൻ കൂടതലായി കൃഷി ചെയ്യുന്നത്. മറ്റു സ്ഥലങ്ങളിൽ ഇവയുടെ കൃഷി കുറവാണ്. തണ്ണിമത്തൻ കൃഷിയിൽ വിജയം കണ്ടതോടെ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഐസക് എന്ന കർഷകൻ.