pipe-line
ചാലക്കുടി മാർക്കറ്റ് വെട്ടുകവ് റോഡിലെ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കൽ പ്രവൃത്തി നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ചാലക്കുടി മാർക്കറ്റ് റോഡിൽ നിന്ന് കല്ലുത്തി കലവറക്കടവ് വരെയെത്തുന്ന റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ജല അതോറിറ്റിയുടെ പഴയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങി. നഗരസഭ അതിർത്തിയിലെ പൈപ്പ് ലൈനുകളാണ് മാറ്റുന്നത്. നഗരസഭ 30 ലക്ഷം രൂപ നൽകിയാണ് പ്രവൃത്തി നടത്തുന്നത്. ഒരാഴ്ചക്കുള്ളിൽ പൈപ്പ് ലൈൻ മാറ്റൽ പൂർത്തിയാകും. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ പൈപ്പ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ സിന്ധു ലോജു, കൗൺസിലർമാരായ അഡ്വ. ബിജു എസ്.ചിറയത്ത്, സി.എസ്. സുരേഷ്, എം.എം. അനിൽകുമാർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ രേഖ പി. നായർ, അസിസ്റ്റന്റ് എൻജിനീയർ സി.കെ. ലിജി, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ സിന്ധു എന്നിവർ സംസാരിച്ചു.